ആലങ്ങാട് : തീർഥാടനേ കേന്ദ്രമായ ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുതദിവ്യ ഉണ്ണീശോയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ശിശുസമർപ്പണം ഇന്ന്. രാവിലെ 10.30ന് എറണാകുളം അങ്കമാലി അതിരൂപത ചാൻസിലർ ഫാ. മാർട്ടിൻ കല്ലുങ്കലിന്റെ നേതൃത്വത്തിൽ ദിവ്യബലിയും തുടർന്ന് കുഞ്ഞുങ്ങൾക്കുള്ള ചോറൂട്ടും ആദ്യാക്ഷരം കുറിക്കലും ഉണ്ടായിരിക്കും.
നൂറുകണക്കിന് കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ശിശുസമർപ്പണത്തിൽ പങ്ക് ചേരും. സഹ കാർമികരായി ഫാ. ജോയൽ തെക്കിനേടത്തും ഫാ. ലിജോ കളരിക്കലും സഹ. വികാരി ഫാ. അജിത്ത് കണ്ണങ്കേരിലും ഉൾപ്പെടെ നൂറോളം വൈദികരും ശിശു സമർപ്പണത്തിൽ പങ്കെടുക്കുമെന്ന് വികാരി ഫാ. ജോയി കോലഞ്ചേരി പറഞ്ഞു.
ആലങ്ങാട് കുന്നേൽ പള്ളിയിൽ ശിശുസമർപ്പണം ഇന്ന്
12:36 AM Feb 05, 2023 | Deepika.com