കൊച്ചി: അധ്യാപകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാത്ത കേരള ബജറ്റില്‍ പ്രതിഷേധിച്ച് കേരളപ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ) ആര്‍ഡിഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ നിര്‍ദേശങ്ങളൊന്നുമില്ലാതെ ഉച്ചഭക്ഷണത്തിനു പോലും തുക വകയിരുത്താത്ത ബജറ്റ് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
അധ്യാപകരുടെ നിയമന വിഷയത്തിലും ഡിഎ, സറണ്ടര്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ പോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും വില വര്‍ധന പൊതുസമൂഹത്തെ കാര്യമായി ബാധിക്കുമ്പോള്‍ കേരളം പട്ടിണിയിലേക്ക് തള്ളപ്പെടും. എല്ലാ നികുതി നിര്‍ദേശങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു.
ബജറ്റ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും: കെപിഎസ്ടിഎ
12:36 AM Feb 05, 2023 | Deepika.com