ആലങ്ങാട് കു​ന്നേ​ൽ പ​ള്ളി പ​രി​സ​ര​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധശ​ല്യം രൂ​ക്ഷം

12:36 AM Feb 05, 2023 | Deepika.com
ആ​ല​ങ്ങാ​ട്: കു​ന്നേ​ൽ​പ​ള്ളി-ആ​ല​ങ്ങാ​ട് റോ​ഡി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ. കു​ന്നേ​ൽ പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കു​ന്നേ​ൽ പ​ള്ളി-​ആ​ല​ങ്ങാ​ട് റോ​ഡ​രി​കി​ൽ വെ​ളി​ച്ച​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച 50 ഓ​ളം ട്യൂ​ബ് ലൈ​റ്റു​ക​ളും അ​തി​ന് ഉ​പ​യോ​ഗി​ച്ച വ​യ​റു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ടി​ച്ച് ത​ക​ർ​ത്തു.
ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച പോ​സ്റ്റു​ക​ൾ ഒ​ടി​ച്ച് ന​ശി​പ്പി​ച്ചു. അ​ഴേ​പ്പാ​ടം വ​ള​വി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​വെ​ക്സ് മി​റ​റും എ​റി​ഞ്ഞു ത​ക​ർ​ത്തി​രു​ന്നു.
ആ​ല​ങ്ങാ​ട് സ്നേ​ഹ​തീ​രം റെ​സി​ഡ​ന്‍റ്സ് അസോസി‍യേഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ച​ിട്ടു​ള്ള സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രു​ന്നു. കു​ന്നേ​ൽ പ​ള്ളി പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള അ​ടി​പി​ടി​യെ തു​ട​ർ​ന്ന് എ​സ്പി, ഡി​വൈ​എ​സ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് കു​ന്നേ​ൽ മേ​ഖ​ല​യി​ൽ നീ​രി​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​കം എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ന്നേ​ൽ, കൊ​ടു​വ​ഴ​ങ്ങ, പാ​ന​യി​ക്കു​ളം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്നു​ണ്ടെ​ന്നും അ​തി​നാ​യി പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ആ​ല​ങ്ങാ​ട് സി​ഐ ബേ​സി​ൽ തോ​മ​സ് പ​റ​ഞ്ഞു.