കൊച്ചി: ലോക കാന്‍സര്‍ ദിനത്തില്‍ സ്തനാര്‍ബുദ പരിശോധനയില്‍ പുതിയ തുടക്കം കുറിച്ച് കേരളത്തില്‍ ആദ്യമായി കൊച്ചി അമൃത ആശുപത്രിയില്‍ കോണ്ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് മാമോഗ്രാം സംവിധാനം ആരംഭിച്ചു. പരിശോധനക്ക് കുറച്ച് സമയവും കൂടുതല്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള ഇമേജുകള്‍ തുടങ്ങിയവ പ്രത്യേകതകളാണ്.
സാധാരണ മാമോഗ്രാമില്‍ കണ്ടെത്താന്‍ കഴിയും മുമ്പു തന്നെ ഈ സാങ്കേതിക വിദ്യയില്‍ സ്തനാര്‍ബുദം കണ്ടെത്താനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് കൊച്ചി അമൃത ആശുപത്രി പ്രഫസറും റേഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ശ്രീകാന്ത് മൂര്‍ത്തി പറഞ്ഞു. കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടി നടന് ടിനി ടോം സംവിധായകന് സേതു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാന്‍സറിനെ അതിജീവിച്ചവര്‍ പരിപാടിയില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. അമൃത സ്കൂള്‍ ഓഫ് മെഡിസിന് വൈസ് പ്രിന്‍സിപ്പലും ന്യൂറോളജി വിഭാഗം പ്രഫസര്‍ മേധാവിയുമായ ഡോ.അനന്ദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ആധുനിക മാമോഗ്രാം സംവിധാനവുമായി അമൃത ആശുപത്രി
12:35 AM Feb 05, 2023 | Deepika.com