ആ​പ​താമി​ത്ര പ​രി​ശീ​ല​നം

12:35 AM Feb 05, 2023 | Deepika.com
നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ആ​പ​താ​മി​ത്ര പ​രി​ശീ​ല​ന പ​രി​പാ​ടി നാളെ തുടങ്ങും. ശ​നി​യാ​ഴ്ച വ​രെ നീ​ണ്ടു നി​ൽ​ക്കും. കു​റു​മശേ​രി എ​സ്‌സി ​ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം. വൈ​കീ​ട്ട് നാ​ലു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് പ​രി​ശീ​ല​നം. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 18നും 40നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ശാ​രീ​രി​കക്ഷ​മ​ത​യു​ള്ള യു​വ​തീ-​യു​വാ​ക്ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ബാ​റ്റ​റി മോ​ഷ്ടാവ് പി​ടി​യി​ൽ
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ലെ ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ട​യി​ൽ കു​റു​വി​ല​ങ്ങാ​ട് നെ​ടും​കണ്ണ് പു​ളി​മൂ​ട്ടി​ൽ ഷി​ബു(42)വിനെ ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി.ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​ത് ലോ​റി ഡ്രൈ​വ​ർ കാ​ണു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി ക​ള​മ​ശേ​രി പോ​ലീ​സി​നെ അ​റി​യി​ക്കുകയുമായിരുന്നു. തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.