ചെറായി: ചെറായി പൂരത്തോടും തൈപ്പൂയത്തോടും അനുബന്ധിച്ച് ഇന്നും നാളെയും വൈപ്പിൻ സംസ്ഥാന പാതയിൽ വാഹനങ്ങൾ ബീച്ച് റോഡ് വഴി തിരിച്ചുവിടും. ഇന്ന് വൈകിട്ട് മൂന്നു മുതൽ എട്ടു വരെയും നാളെ രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് മൂന്നു മുതൽ എട്ടു വരെയുമാണ് ഗതാഗത നിയന്ത്രണം.
കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് മാല്യങ്കര പാലം വഴി വരുന്ന എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാണി ബസാറിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഐആർ വളവ്-പുലിമുട്ട് ബീച്ച് റോഡ് വഴി പള്ളത്താംകുളങ്ങരയിൽ എത്തി വലത്തോട്ട് തിരിഞ്ഞു പോകണം.
വൈപ്പിൻ ഭാഗത്തുനിന്നും പറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പള്ളത്താംകുളങ്ങര നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുഴുപ്പിള്ളി ബീച്ച് റൂട്ടിലൂടെ യാത്ര ചെയ്തു ചെറായി ബീച്ച് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചെറായി ദേവസ്വം നടവഴി പോകാവുന്നതാണ്.
ചെറായി പൂരം: വൈപ്പിനിൽ ഗതാഗത നിയന്ത്രണം
12:35 AM Feb 05, 2023 | Deepika.com