മൂവാറ്റുപുഴ: ലഹരി വിമുക്ത മൂവാറ്റുപുഴയ്ക്കായി കർമസേനയ്ക്കു രൂപം നൽകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താലുക്ക് വികസന സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ലഹരി വിൽപനയ്ക്കെതിരേ നടപടിയെടുത്ത ഇലഞ്ഞി പഞ്ചായത്തിനെ യോഗത്തിൽ എംഎൽഎ ആദരിച്ചു. ഇലഞ്ഞിയിൽ നിരോധിത പുകയില വില്പന നടത്തിയ രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് തത്സമയം പഞ്ചായത്ത് സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരം നടപടികൾ മറ്റു പഞ്ചായത്തുകളും പിന്തുടരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
അപകടവും അപകട മരണങ്ങളും തുടർക്കഥയായ പേഴയ്ക്കാപ്പിള്ളിയിൽ എംസി റോഡിൽ പരിശോധന കർശനമാക്കാനും അനധികൃത പാർക്കിംഗുകൾക്കെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈസ്റ്റ് മാറാടിയിൽ പൊട്ടിപ്പൊളിഞ്ഞ കനാലിന്റെ ഒരു കിലോമീറ്ററോളം ദൂരം നാട്ടുകാർ കൈയേറിയത് വീണ്ടെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി യോഗത്തിൽ ആവശ്യപ്പെട്ടു.
ലഹരിവിമുക്ത മൂവാറ്റുപുഴയ്ക്കായി കർമസേന: എംഎൽഎ
12:33 AM Feb 05, 2023 | Deepika.com