വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെ.എ. തോമസ്, തോമാക്കുഞ്ഞ് ആൻഡ് എൻ.എം. വർഗീസ് മെമ്മോറിയൽ ഓൾ കേരള വോളിബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും. വൈകുന്നേരം ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിക്കും. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് മുഖ്യ പ്രഭാഷണം നടത്തും.
വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമായ്ക്കൽ, ക്ലബ്ബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് വടക്കേക്കര, പൈനാപ്പിൾ മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, പഞ്ചായത്തംഗം പി.എസ്. സുധാകരൻ, ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോജോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഒന്നാമതെത്തുന്ന വിജയികൾക്ക് ട്രോഫിക്കൊപ്പം 25,000 രൂപ കാഷ് അവാർഡും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 15,000 രൂപ കാഷ് അവാർഡും നൽകും. 12ന് വോളിബോൾ സമാപിക്കും.
വോളിബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും
12:33 AM Feb 05, 2023 | Deepika.com