തിരുമാറാടി: കാലിത്തീറ്റ ഭക്ഷ്യവിഷബാധ മൂലം ക്ഷീരകർഷകർക്കുണ്ടായ നഷ്ടത്തിന് ഉടനടി ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് കാലിതീറ്റ കന്പനി പ്രതിനിധി ഉറപ്പു നൽകി. ക്ഷീരകർഷകർ ക്ഷീരസംഘം പ്രസിഡന്റുമാർ, കാലിത്തീറ്റ കന്പനി പ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കന്പനി അധികൃതർ ഉറപ്പ് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു.
കാലികൾക്കുണ്ടായ ഭക്ഷ്യവിഷബാധ മൂലം വലിയ സാന്പത്തിക ബാധ്യതയാണ് മേഖലയിലുണ്ടായിരിക്കുന്നത്. പാലുത്പാദനത്തിലടക്കം വലിയ കുറവാണുണ്ടായത്. വെറ്റിനറി സർജൻ ഷിബു സി. തങ്കച്ചൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ മാത്യു ജയിംസ്, ടി.കെ. സുകുമാരൻ, ക്ഷീരകർഷക പ്രതിനിധികളായ ടി.കെ. മോഹനൻ, കെ.എം. ഏലമ്മ, പി.എൻ. ശശിധരൻ, ജോയി മാത്യു, വെറ്റിനറി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പി.കെ. ജിബി എന്നിവർ പ്രസംഗിച്ചു.
ഭക്ഷ്യവിഷബാധ: കാലിത്തീറ്റ കന്പനി നഷ്ടപരിഹാരം ഉറപ്പു നൽകി
12:33 AM Feb 05, 2023 | Deepika.com