ആരക്കുഴ: ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റായി ജാൻസി മാത്യുവിനെ തെരഞ്ഞെടുത്തു. മുൻ ധാരണപ്രകാരം പ്രസിഡന്റ് ഓമന മോഹനൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പു നടത്തിയത്. ഭരണസമിതിയിൽ കോൺഗ്രസിന് 10 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഇടതുപക്ഷം തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
ജാൻസിയെ മുൻ പ്രസിഡന്റ് ഓമന മോഹനൻ നാമനിർദ്ദേശം ചെയ്തു. വൈസ് പ്രസിഡന്റ് സാബു പൊതൂർ പിന്തുണച്ചു.
ഇന്നലെ രാവിലെ നടന്ന തെരഞ്ഞടുപ്പില്‍ എതിരില്ലാതെയാണ് ജാന്‍സി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.സപ്ലൈ ഓഫീസര്‍ നിതിന്‍ മാത്യൂസ് വരണാധികാരിയായിരുന്നു.
ആരക്കുഴ പഞ്ചായത്തിൽ ജാൻസി മാത്യു പ്രസിഡന്റ്
12:33 AM Feb 05, 2023 | Deepika.com