മൂവാറ്റുപുഴ: ബജറ്റിലൂടെ പാവങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേ യൂത്ത് കോണ്ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു. കെപിസിസി മുൻ സെക്രട്ടറി കെ.എം. സലിം സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിക്കു വർഗീസ് താണിവീടൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതാക്കളായ ആബിദ് അലി, റഫീഖ് മുഹമ്മദ്, എൽദോ ബാബു വട്ടക്കാവൻ, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയ്, യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറിമാരായ റിയാസ് താമരപ്പിള്ളി, എം.സി. വിനയൻ, എബി പൊങ്ങണം തുടങ്ങിയവർ പങ്കെടുത്തു.
ബജറ്റ്: ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു
12:33 AM Feb 05, 2023 | Deepika.com