കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ബിപിസിഎൽ, ഐഎംഎ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചിൻ റിഫൈനറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്പലമുഗൾ മെഡിക്കൽ എയ്ഡ് സൊസൈറ്റിയിലാണ് ക്യാമ്പ് നടക്കുക. ‘ആരോഗ്യം’ എന്ന പേരിൽ നടത്തുന്ന ക്യാമ്പിൽ രോഗനിർണയവും മരുന്ന് വിതരണവും അടക്കമുള്ള സേവനങ്ങളാണ് നൽകുക. കാർഡിയോളജി, ന്യൂറോളജി, ഓങ്കോളജി, പൾമണോളജി, ഗൈനക്കോളജി തുടങ്ങി ഒട്ടുമിക്ക വിഭാഗങ്ങളിലും തുടർ ചികിത്സക്കുള്ള അവസരവും ലഭിക്കും.
കുന്നത്തുനാട്ടിൽ ഇന്ന് മെഗാ മെഡിക്കൽ ക്യാമ്പ്
12:33 AM Feb 05, 2023 | Deepika.com