കോതമംഗലം: നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഹെറോയിൻ വില്പന നടത്തിയിരുന്ന അസം സ്വദേശികളായ അബു താഹിർ, ജലാലുദ്ദീൻ എന്നിവരെ കോതമംഗലം എക്സൈസ് പിടികൂടി. കഴിഞ്ഞ ദിവസം നെല്ലിക്കുഴിയിൽ നിന്ന് പിടിയിലായ അസം സ്വദേശി മൊഹിദിൽ ഇസ്ലാമിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയി ലായത്. മൂന്നു ലക്ഷം രൂപ വില വരുന്ന ഹെറോയിനും ഇവരിൽ നിന്നും പിടിച്ചെടുത്തു.
അസമിൽ നിന്ന് ട്രെയിൻ മാർഗമാണ് ഹെറോയിൻ കേരളത്തിൽ എത്തിച്ചിരുന്നതെന്ന് പ്രതിക ൾ പോലീസിനോടു പറഞ്ഞു. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിരോഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ. ശ്രീകുമാർ, കെ.കെ. വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. അബ്ദുള്ളക്കുട്ടി, ജിജി എൻ. ജോസഫ്, സി.എം. നവാസ്, കെ.ജി. അജീഷ്, ബിജു ഐസക്, വിനോദ്, അമൽ ടി. അലോഷ്യസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, കബീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോതമംഗലത്ത് ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ
12:31 AM Feb 05, 2023 | Deepika.com