കൊച്ചി: അടിപിടി തടയാനെത്തിയ പോലീസുകാരനെ കൈയേറ്റം ചെയ്ത കേസില്‍ നാലു നേപ്പാള്‍ സ്വദേശികള്‍ അറസ്റ്റില്‍. സുരേഷ്(27), സുരേന്ദ്ര സിംഗ്(28), ദീപക് ദോള്‍(32), ലക്ഷ്മണന്(40) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ മേനക ജംഗ്ഷനു സമീപം ജിസിഡിഎ കോംപ്ലക്സിനു മുന്‍വശമുള്ള നടപ്പാതയില്‍ പ്രതികള്‍ അടിപിടികൂടുന്നതു കണ്ട് അവിടെ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന് പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് പോലീസുകാരനെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എറണാകുളം സെന്‍ട്രല്‍ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പോലീസുകാരനു നേരെ കൈയേറ്റം; നാലു നേപ്പാള്‍ സ്വദേശികള്‍ അറസ്റ്റില്‍
12:31 AM Feb 05, 2023 | Deepika.com