വിഴിഞ്ഞം: കോവളം ടൗൺഷിപ്പ് ഭാഗത്തെ കട അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. ടൗൺഷിപ് കോളനിയിലെ ഹൗസ് നമ്പർ 247 ൽ അബ്ദുൾ റഹ്മാൻ (നാഥൻ ,26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 21 ന് രാത്രി ടൗൺഷിപ്പ് ജംഗ്ഷനിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ ശേഷമാണ് ഹാർബർ ഭാഗത്തെ കട അടിച്ച് തകർത്തു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചത്.സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ടൗ ൺഷിപ്പ് ഭാഗത്തെ ഒരു ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.ഫോർട്ട് എസി ഷാജിയുടെ നേതൃ ത്വത്തിൽ കോവളം സിഐ ബിജോയ്, എസ്ഐ അനീഷ്, ബിനുകുമാർ , എഎസ്ഐ മുനീർ,സിപിഒമാരായ സെൽവ ദാസ് , വിഷ്ണു ,നിതിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
കട അടിച്ച് തകർത്ത കേസ്: പ്രതി പിടിയിൽ
11:35 PM Feb 04, 2023 | Deepika.com