വിഴിഞ്ഞം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ സാജൻ, വിഴിഞ്ഞം സ്വദേശികളായ ബെന്നി, മെർലി എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. കഴിഞ്ഞ 30 ന് വിഴിഞ്ഞം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആകമിച്ചത്. ഫോണിൽ വിളിച്ച് വിഴിഞ്ഞം ഫിഷ് ലാന്റ് പാർക്കിംഗ് ഏരിയായിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ യുവാവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
തൈപ്പൂയ്യക്കാവടി ഘോഷയാത്ര നടത്തി
ബാലരാമപുരം: എരുത്താവൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തി ഉത്സവത്തോടനുബന്ധിച്ച് തൈപ്പൂയ്യക്കാവടി ഘോഷയാത്ര നടത്തി.പീലിക്കാവടി,പുഷ്പക്കാവടി, പാൽക്കാവടി, പനിനീർക്കാവടി, കളഭം, ഇളനീർ, തേൻ,മഞ്ഞൾ, തൈര് ഉൾപ്പെടെ 150 ഓളം കാവടികൾ ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. ഇന്നലെ രാവിലെ 8.50 ന് വലിയവിള മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഉച്ചക്ക് 12.30 ഓടെ ക്ഷേത്രസന്നിധിയിൽ എത്തി. തൈപ്പൂയക്കാവടി മഹോത്സവം 13 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
വധശ്രമം: മൂന്നുപേർ പിടിയിൽ
11:35 PM Feb 04, 2023 | Deepika.com