ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
11:35 PM Feb 04, 2023 | Deepika.com
അട്ടക്കുളങ്ങര: ഈഞ്ചക്കൽ കെആർഎഫ്ബി റോഡിൽ അഴിക്കോട്ട ഭാഗത്തെ തകരാറിലായ 400 എംഎം സീവറേജ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനാൽ ഏഴു മുതൽ 17 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഈഞ്ചക്കൽ ഭാഗത്തു നിന്ന് അട്ടക്കുളങ്ങര ഭാഗത്തേക്ക് പോകാനുള്ള എല്ലാ വാഹനങ്ങളും പടിഞ്ഞാറേകോട്ട- മിത്രാനന്ദപുരം - എസ്പി ഫോർട്ട് - തകരപ്പറന്പ് വഴി പോകണം.അട്ടകുളങ്ങര ഭാഗത്തു നിന്ന് ഈഞ്ചക്കൽ ഭാഗത്തേക്ക് പോകുന്നതിനുള്ള വലിയ വാഹനങ്ങൾ (കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങൾ) അന്പലത്തറ- കുമരിച്ചന്ത - ബൈപ്പാസ് വഴി പോകേണ്ടതും വരേണ്ടതുമാണ്.അഴിക്കോട്ട ഭാഗത്തുള്ള പണി തീരുന്നതുവരെയും ഹെവി ഹുഡ്സ് വെഹിക്കിൾസിനൊന്നും ഈഞ്ചക്കൽ വഴി സിറ്റിക്കുള്ളിലേക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.