കുടമാളൂർ: പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സഭാ സ്നേഹത്തിലേക്കും കൂദാശകളിലേയ്ക്കും നയിച്ച് യഥാർഥ അത്മീയ ചൈതന്യത്തിലേക്ക് നമ്മെ എത്തിക്കുമെന്ന് മാർ തോമസ് തറയിൽ. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാളിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മാർ തോമസ് തറയിൽ.
ജോഷ്വ മാർ ഇഗ്നത്തിയോസ് മെത്രാപ്പോലീത്താ മലങ്കര റീത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കു പിന്നാലെ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് അണിനിരന്ന ദർശനക്കാരും പ്രദക്ഷിണത്തിന് ശോഭയേകി. ഫാ. സെബാസ്റ്റ്യൻ പുന്നശേരി സന്ദേശം നൽകി.
പ്രധാന തിരുനാൾദിനമായ ഇന്ന് രാവിലെ 5.15ന് പുതിയപള്ളിയിൽ വിശുദ്ധ കുർബാന-ഫാ. തോമസ് നല്ലക്കുറ്റ്. ഏഴിന് പുതിയപള്ളിയിൽ വിശുദ്ധ കുർബാന-ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം. 8.30ന് കാഴ്ചവയ്പ്പ് പ്രദക്ഷിണം. 10ന് റാസ കുർബാന-ഫാ. ജോസഫ് ഓണാട്ട്. സന്ദേശം-ഫാ. ജോണ് ജെ. ചാവറ. ഉച്ചകഴിഞ്ഞു 3.30ന് പ്രസുദേന്തിമാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം. വൈകുന്നേരം 4.15ന് വിശുദ്ധ കുർബാന, പ്രസംഗം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, തുടർന്നു പ്രദക്ഷിണം. ഏഴിനു നാടകം.
പരിശുദ്ധ അമ്മയോടുള്ള ഭക്തി സഭയിലേക്കും അത്മീയതയിലേക്കും നയിക്കും: മാർ തോമസ് തറയിൽ
11:26 PM Feb 04, 2023 | Deepika.com