കിടങ്ങൂര്‍: മഴക്കാലത്തും ചെറിയ വെള്ളപ്പൊക്കത്തിലും വാഹന സഞ്ചാരയോഗ്യമല്ലാതിരുന്ന കിടങ്ങൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ തേക്കുംകാട്ടില്‍ പടി-ചാമക്കാലാ റോഡിന്റെ താഴ്ന്നഭാഗം ഉയര്‍ത്തി റോഡ് സഞ്ചാരയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം ഇന്ന് മൂന്നിന് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ഉയര്‍ത്തി നിർമിച്ചത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍നിന്നും ആരംഭിക്കുന്ന ഈ റോഡില്‍ 200 മീറ്ററോളം നീളത്തിൽ മണ്ണിട്ടുയര്‍ത്തി പുതിയതായി ടാറിംഗ് നടത്തിയാണ് വെള്ളക്കെട്ട് ഭീഷണിയില്‍നിന്നും ഒഴിവാക്കിയത്. തേക്കുംകാട്ടില്പടി ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് മെംബര്‍ പ്രഫ. ഡോ. മേഴ്സി ജോണ്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെംബര്‍ കുഞ്ഞുമോള്‍ ടോമി എന്നിവര്‍ പ്രസംഗിക്കും.
റോഡ് ഉദ്ഘാടനം ഇന്ന്
11:26 PM Feb 04, 2023 | Deepika.com