സ്കൂൾ വാർഷികം നടത്തി
11:26 PM Feb 04, 2023 | Deepika.com
അതിരമ്പുഴ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വാർഷികം നടത്തി. വാർഷിക സമ്മേളനം കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൻസ് വർഗീസ്, പഞ്ചായത്ത് മെംബർ ബേബിനാസ് അജാസ്, ഹെഡ്മിസ്ട്രസ് ലിജി മാത്യു, പിടിഎ പ്രസിഡന്റ് ജയിംസ് കുര്യൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സച്ചിൻ കുന്നത്ത്, മുൻ ഹെഡ്മിസ്ട്രസ് റോസിലി തോമസ്, ഫാ. സെബാസ്റ്റ്യൻ കൂട്ടുമ്മേൽ, ഫ്രാഗ്രൻസ് സാറ സുനിൽ, സ്കൂൾ ലീഡർ ജോസ്മി ജോസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ മാത്യു, കൺവീനർ സിബി സ്കറിയ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപികമാരായ ജെസമ്മ തോമസ്, മിനി ജോസഫ് എന്നിവർ ആശംസകൾക്ക് മറുപടി പറഞ്ഞു.