ചങ്ങനാശേരി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിലുള്ള “വിഷന്‍ 2021-26’’ പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി ലോക്കല്‍ അസോസിയേഷന് സെന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിക്കു നിര്‍മിച്ചുനല്‍കുന്ന സ്നേഹവഭനത്തിന്റെ താക്കോല്‍ദാനം ഇന്ന് 2.30ന് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും.
എഇഒ പ്രമോദ് ആലപ്പടമ്പന്‍ അധ്യക്ഷത വഹിക്കും. ഫാ.ജേക്കബ് വാരിക്കാട് വെഞ്ചരിപ്പു കര്‍മം നിര്‍വഹിക്കും.
ഡേവിസ് ജോസഫ്, സെറീനാ ഭായി, ആന്‍സി മേരി ജോണ്‍, റോയി പി. ജോര്‍ജ്, എല്‍സമ്മ ജോബ്, ലിസി വര്‍ഗീസ്, ബീനാ ജോബി തുടങ്ങിയവര്‍ പ്രസംഗിക്കും.
സ്നേഹഭവനം സമര്‍പ്പണം ഇന്ന്
11:23 PM Feb 04, 2023 | Deepika.com