ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരേ മദ്യനിരോദന സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഡോ. വിന്സിന്റ് മാളിയേക്കല്‍ എന്നിവര്‍ നയിക്കുന്ന സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് ചങ്ങനാശേരി താലൂക്ക് കമ്മിറ്റി സ്വീകരണം നല്കി.
ജില്ലാ പ്രസിഡന്റ് മഹിളാ മണിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. സി. മാമച്ചന് ഉദ്ഘാടനം ചെയ്തു.
മുന്‍ നഗരസഭാംഗം ജസ്റ്റിന് ബ്രൂസ് മുഖ്യപ്രഭാഷണം നടത്തി. മോനിച്ചന് കുറ്റിപ്പുറം, ജേക്കബ് കുര്യാക്കോസ്, പത്മിനി ഇയ്യാച്ചേരി, ഇന്ദുചൂഡന്, ഇസാബിന്‍ അബ്ദുള്‍കരിം എന്നിവര്‍ പ്രസംഗിച്ചു.
മദ്യനിരോധന സമിതി ജാഥയ്ക്ക് സ്വീകരണം നല്കി
11:23 PM Feb 04, 2023 | Deepika.com