തോ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​ക​വ​ല​യി​ല്‍ പൈ​പ്പു​പൊ​ട്ട​ല്‍ നി​ത്യ​സം​ഭ​വം

11:23 PM Feb 04, 2023 | Deepika.com
ക​റു​ക​ച്ചാ​ല്‍: കോ​ട്ട​യം-​കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ തോ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​ക​വ​ല​യി​ല്‍ പൈ​പ്പു​പൊ​ട്ട​ല്‍ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. പൈ​പ്പു​പൊ​ട്ട​ല്‍ പ​തി​വാ​യ​തോ​ടെ റോ​ഡി​ല്‍ പ​ല​യി​ട​ത്തും ടാ​റിം​ഗ് ത​ക​ര്‍ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നാ​ലി​ട​ത്താ​ണ് പൈ​പ്പു​പൊ​ട്ടി റോ​ഡ് ത​ക​ര്‍ന്ന​ത്.
അ​ധി​കൃ​ത​രെ​ത്തി ന​ന്നാ​ക്കി പോ​കു​മ്പോ​ള്‍ വീ​ണ്ടും പൈ​പ്പു​ക​ള്‍ പൊ​ട്ടു​ക പ​തി​വാ​ണ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ളാ​ണ് റോ​ഡി​ന​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. റോ​ഡ് പ​ല​വ​ട്ടം ന​വീ​ക​രി​ച്ച​പ്പോ​ഴും മ​ണ്ണി​ന​ടി​യി​ലെ പൈ​പ്പു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ചി​ല്ല. നി​ര്‍മാ​ണ സ​മ​യ​ത്ത് പൈ​പ്പു​ക​ള്‍ക്കും കാ​ര്യ​മാ​യ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പൈ​പ്പി​ല്‍ വെ​ള്ള​മെ​ത്തി​യാ​ല്‍ ടാ​റിം​ഗ് ത​ക​ര്‍ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. തോ​ട്ട​യ്ക്കാ​ടും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ് ത​ക​ര്‍ന്നി​ട്ടു​ണ്ട്. പൈ​പ്പ് ന​ന്നാ​ക്കി​യാ​ലും കു​ഴി​ക​ള്‍ കൃ​ത്യ​മാ​യി അ​ട​യ്ക്കാ​റി​ല്ല. താ​ത്കാ​ലി​ക​മാ​യി മൂ​ടു​ന്ന ഭാ​ഗ​ങ്ങ​ള്‍ വ​ള​രെ പെ​ട്ടെ​ന്ന് പൊ​ട്ടി​പൊ​ളി​യും. പൈ​പ്പ് പൊ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പാ​ഴാ​കു​ന്ന​ത്. വ​ല്ല​പ്പോ​ഴു​മെ​ത്തു​ന്ന വെ​ള്ളം റോ​ഡി​ലൂ​ടെ പാ​ഴാ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.