ചേര്ത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബ്ബും സെന്റ് മൈക്കിൾസ് കോളജിലെ റോട്രാക്ട് ക്ലബ്ബും സംയുക്തമായി ലോക കാൻസർ ദിനാചരണം നടത്തി. കൺസൽട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ഗായത്രി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. റോട്രാക്ട് ക്ലബ് പ്രസിഡന്റ് അഞ്ജലി കൃഷ്ണ അധ്യക്ഷത വഹിച്ചു. ഡോ. സൂസന്ന ബഷീർ മുഖ്യപ്രഭാഷണം നടത്തി. ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജയരാജൻ, കോളജ് കോ-ഓർഡിനേറ്റർ സീന, റോട്രാക്ട് ചെയർമാൻ ഷമ്മി ജോസഫ്, റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ അബ്ദുൽ ബഷീർ, മുൻ റോട്ടറി പ്രസിഡന്റ് ജെയിംസ്കുട്ടി തോമസ്, വിദ്യാർഥികളായ അലീന ബെന്നി, അക്ഷയ് ജൂഡ് എന്നിവർ പ്രസംഗിച്ചു.
കരുവാറ്റ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തു
ആലപ്പുഴ: കരുവാറ്റ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയതിനും സെക്രട്ടറിയുൾപ്പെടെയുള്ള ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു.
കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി സി.വി. അജയകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. കരുവാറ്റ പഞ്ചായത്ത് മുൻ കമ്മിറ്റിയിലെ കെട്ടിടം പൊളിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഔദ്യോഗിക ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
ജനുവരി 23ന് സംഘം ചേർന്ന് സെക്രട്ടറിയുടെ മുറിയിൽ അനധികൃതമായി പ്രവേശിച്ച് ജനൽ പാളികൾ വലിച്ചടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.
ഐപിസിയിലെ എട്ടോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
ലോക കാൻസർദിനം ആചരിച്ചു
11:21 PM Feb 04, 2023 | Deepika.com