മുഹമ്മ: ഹണി ട്രാപ്പ് കേസില്‍ വിദേശത്ത് ഒളിവില്‍ പോയ യുവതി അറസ്റ്റില്‍. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ത്യശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളില്‍ താമസിപ്പിച്ച് മര്‍ദിച്ച കേസിലെ പ്രതിയും, മുഖ്യ ആസൂത്രകയുമായ തൃശൂര്‍ മോനടി വെള്ളികുളങ്ങര മണ്മഠത്തില് ശ്യാംലാലിന്റെ ഭാര്യ സൗമ്യ- (35)ആണ് പോലീസ് പിടിയിലായത്. വിദേശത്തേക്ക് കടന്ന സൗമ്യയ്ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. വിദേശത്തുനിന്നു മടങ്ങിവരുന്ന വഴി തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
തൈപ്പൂയ മഹോത്സവം
ഇന്ന്
മാന്നാർ: മധ്യതിരുവിതാംകൂറിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവും മാന്നാറിലെ ഏക സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായ വിഷവർശേരിക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് നടക്കും. പതിവു പൂജകൾക്ക് ശേഷം രാവിലെ 8.30 മുതൽ കലശാഭിഷേകം, ഒൻപത് മുതൽ സ്കന്ദ പുരാണ പാരായണം. രാവിലെ 8.30 മുതൽ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽനിന്നുമുള്ള കാവടി വരവ്. ഉച്ചക്ക് 12 മുതൽ ഒന്ന് വരെ കാവടി അഭിഷേകം. വൈകിട്ട് 6.30 ന് ദീപാരാധന, ദീപകാഴ്ച, വെടിക്കെട്ട്, ഏഴിന് സേവ, 8.30 ഭക്തിഘോഷ ലഹരി എന്നിവയോടെ സമാപിക്കും.
ഒളിവില്‍ പോയ യുവതി, അറസ്റ്റില്‍
10:44 PM Feb 04, 2023 | Deepika.com