മൂന്നാര്‍: മൂന്നാറിലെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലോക കാന്‍സര്‍ ദിനാചരണം നടത്തി. ഫ്ലാഷ് മോബോടുകൂടി ആരംഭിച്ച പരിപാടി എ. രാജാ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ റാലി മൂന്നാര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ഷാഹുല്‍ പ്രമീദ് ഫ്ലാഗ് ഓഫ് ചെയ്തു. ദേവികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടബൊമ്മന്, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്സ്ഫര്മേഷന് സൊസൈറ്റി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്, കാര്‍ക്കിനോസ് കാന്‍സര്‍ അവയര്‍നസ് സെന്റർ ഇന്‍ചാര്‍ജ് ഡോ. ദേവു പ്രകാശ്, രാജാക്കാട് സാന്‍ജോ കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി സിസ്റ്റര്‍ ജോയ്സ്, അടിമാലി കാര്‍മല്‍ഗിരി കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി ശ്രീദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിഎസ്എസ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ടിജോ മറ്റപ്പള്ളിയില്‍, ജോയി ആന്റണി , രഞ്ജിത് ടോം തുടങ്ങിയവര്‍ നേതൃത്വം നല്കി.
മൂന്നാറിൽ കാന്‍സര്‍ ദിനാചരണം
10:37 PM Feb 04, 2023 | Deepika.com