പൊൻകുന്നം: പോലീസ് കസ്റ്റഡിയിലെ വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു. വിവിധ കേസുകളിൽ പിടിച്ചെടുത്തതും അപകടങ്ങൾ സംഭവിച്ച് തകർന്നതുമായ വാഹനങ്ങളാണ് പൊൻകുന്നം പോലീസ് ക്വാർട്ടേഴ്സ് വളപ്പിൽ കിടന്നു നശിക്കുന്നത്.
ഇതിൽ പല വാഹനങ്ങളും വർഷങ്ങളായി ഇവിടെ കിടക്കുന്നതാണ്. വർഷങ്ങൾക്കുമുന്‍പ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ വേണ്ടി സ്റ്റേഷൻ വളപ്പിൽ കിടന്ന ബസ് ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ച് ഇപ്പോഴത്തെ ഡിവൈഎസ്പി ഓഫീസിന് സമീപം കൂട്ടിയിട്ട നിലയിലാണ്. കേസുകളില്‍പ്പെടുന്ന വാഹനങ്ങള്‍ സ്റ്റേഷന് വളപ്പുകളില്‍ അനന്തമായി സൂക്ഷിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല.
പോലീസ് കസ്റ്റഡിയിലെ വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു
10:35 PM Feb 04, 2023 | Deepika.com