വാഴൂർ: പുളിക്കൽകവലയിൽ വോളീബോൾ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ മൂന്നു കോടി രൂപ അനുവദിച്ചതിന്റെ സന്തോഷത്തിലാണ് വാഴൂർ പഞ്ചായത്തും കായിക പ്രേമികളും. ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം സാധ്യമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സ്റ്റേഡിയം യാഥാർഥ്യാമാകുന്നതോടെ ജില്ലാതല മത്സരങ്ങളും കുട്ടികളുടെ വോളീബോൾ സെലക്ഷനുമൊക്കെ ഇവിടെ നടത്താനാവുമെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. കളിക്കളത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പൂർത്തീകരിച്ചതിനാൽ വൈകാതെ ടെൻഡർ ചെയ്യാനാകുമെന്ന് ജയരാജ് കൂട്ടിച്ചേർത്തു.
വാഴൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർദിഷ്ട വോളീബോൾ - ഷട്ടിൽ സ്റ്റേഡിയം വരുന്നത്. വാഴൂരിൽനിന്നു രാജ്യാന്തര താരങ്ങളെ വാർത്തെടുക്കാനാവുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പറഞ്ഞു.
75 വർഷത്തിലേറെയായി തുടരുന്ന വോളീബോൾ പരമ്പര്യം നിലനിർത്തുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വോളീ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വാഴൂർ നോവൽറ്റി ലൈബ്രറി തുടക്കം കുറിച്ചത് വോളീബോൾ കളിയിലൂടെയാണ്. 75 വർഷം പൂർത്തീകരിച്ച ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷമെന്ന് പ്രസിഡന്റ് ബെജു കെ. ചെറിയാൻ പറഞ്ഞു.
പ്രളയബാധിത മേഖലയെ അവഗണിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി: കോൺഗ്രസ്
കൊക്കയാര്‍: പ്രളയബാധിത മേഖലയായ കൊക്കയാര്‍ പഞ്ചായത്തിനെ പൂര്‍ണമായി അവഗണിച്ച ബജറ്റ് ജനങ്ങളാടുളള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
നിരവധി റോഡുകളും പാലങ്ങളും തകര്‍ന്ന ഈ പഞ്ചായത്തിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചയിടത്തു കൊക്കയാര്‍, ഏന്തയാര്‍ ഈസ്റ്റ് പാലങ്ങള്‍പോലും ബജറ്റില്‍ ഫണ്ടു നല്കാന് തയാറായില്ല.
ഈ രണ്ടു പാലങ്ങള്‍ക്കും ഭരണാനുമതിയും സാങ്കേതിക അനുമതിയുമായെന്നു പ്രചരിപ്പിച്ച ജനപ്രതിനിധികള്‍ ജനങ്ങളോടു മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു.
വി.ജെ. സുരേഷ് കുമാര്‍, സണ്ണി തട്ടുങ്കല്‍, നൗഷാദ് വെംബ്ലി, ടോണി തോമസ്, ഓലിക്കല്‍ സുരേഷ്, ജോസ് ഉളളാട്ട്, സ്വര്‍ണ്ണലത അപ്പുകുട്ടന്‍, ബെന്നി കദളികാട്ടില്‍ പി.വി. വിശ്വനാഥന്, സുനിത ജയപ്രകാശ്, ജോസി ജോസഫ്, സ്റ്റാന്‍ലി സണ്ണി, ആഷിക് പരീത് എന്നിവര്‍ പ്രസംഗിച്ചു.
പുളിക്കൽകവലയിൽ വോളീബോൾ ഇൻഡോർ സ്റ്റേഡിയം; പ്രതീക്ഷയിൽ കായികപ്രേമികൾ
10:35 PM Feb 04, 2023 | Deepika.com