തൊടുപുഴ: വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലയ്ക്കു ഉൗന്നൽ നൽകുന്ന യുവജന സൗഹൃദ ബജറ്റാണു സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നു കേരള യൂത്ത് ഫ്രണ്ട്-എം നിയോജകമണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും ബജറ്റ് മുൻഗണന നൽകിയിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കുള്ളിൽനിന്നു അവതരിപ്പിച്ച മികച്ച ബജറ്റാണിതെന്നും ഭാരവാഹികൾ പറഞ്ഞു.
യൂത്ത് ഫ്രണ്ട്-എം നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സണ്‍ കുഴിഞ്ഞാലിൽ അധ്യക്ഷത വഹിച്ചു. ജോമി കുന്നപ്പള്ളി, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, ആന്‍േറാ ഓലിക്കരോട്ട്, നൗഷാദ് മുക്കിൽ, ഡിൽസണ്‍ കല്ലോലിക്കൽ, അനു ആന്റണി, വിജയ് ചേലാകണ്ടം എന്നിവർപ്രസംഗിച്ചു.
ബജറ്റ് യുവജന സൗഹൃദം: യൂത്ത് ഫ്രണ്ട്-എം
10:21 PM Feb 04, 2023 | Deepika.com