പാലാ: ബജറ്റില്‍ റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിലും റേഷന്‍ വ്യാപാരികള്‍ കാരണമാണ് വിതരണത്തില്‍ പാളിച്ചകള്‍ ഉണ്ടാകുന്നതെന്ന ഭഷ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചും റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. സമര പരിപാടികളുടെ ഭാഗമായി നാളെ രാവിലെ പത്തിന് സപ്ലൈ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ്് സേവ്യര്‍ ജെയിംസ് ധര്‍ണ ഉദ്ഘാടനം ചെയ്യും. സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിക്കും. ടോമിച്ചന് പഴേമഠം, ബെന്നി കരൂര്‍, സജി മാത്യു, വി.പി. ഇബ്രാഹിം, ജോയ് പൊരിയത് എന്നിവര്‍ പ്രസംഗിക്കും.
പൗരാവകാശങ്ങളെ
നിഷേധിക്കുന്ന ബജറ്റെന്ന്
പാലാ: പൗരാവകാശങ്ങളെ നിഷേധിക്കുന്ന ബജറ്റാണ് സംസ്ഥാന ഗവൺമെന്റ് അവതരിപ്പിച്ചതെന്ന് പാലാ പൗരാവകാശ സംരക്ഷണ സമിതി. ബജറ്റ് വിശകലന പഠന യോഗമാണ് ഈ വിശകലനം നടത്തിയത്. യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
റേഷന്‍ വ്യാപാരികളുടെ ധര്‍ണ നാളെ
10:15 PM Feb 04, 2023 | Deepika.com