പാലാ: കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്കി. കൃഷി, ഭൂമി - പുതുകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എന്‍. ചന്ദ്രന് നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് പാലായില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.
രാവിലെ ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറയില്‍ എത്തിയ ജാഥയെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്് സജേഷ് ശശി, എം.കെ. പ്രഭാകരന്, വി.എൻ. ശശിധരന്, കെ.എം. രാധാകൃഷ്ണന്, പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്, ഇ.എസ്. ബിജു, ജോയി ജോര്‍ജ്, കുര്യാക്കോസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ളാലം പാലം ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജി സലി, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, കെഎസ്കെടിയു ജില്ലാ ഭാരവാഹികളായ സജേഷ് ശശി, എം.കെ. പ്രഭാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വീകരണം നല്കി
10:15 PM Feb 04, 2023 | Deepika.com