മണ്ണാർക്കാട്: തന്റെ വളർത്തു പൂച്ചയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടി, പൂച്ചയെ തിരിച്ചുകിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോടതിപ്പടി വെറൈറ്റി ചിക്കൻ സ്റ്റാൾ ഉടമ ടി.കെ. ഉമ്മറാണ് മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 ന് രാവിലെ 10 മണിയോടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്.
ഒരു സ്ത്രീയും കുട്ടിയും തന്റെ പൂച്ചയെ പിടിക്കുകയും ഒരു ചെറുപ്പക്കാരൻ ബൈക്കിൽ വന്ന് സ്ത്രീയെയും കുട്ടിയെയും പൂച്ചയെയും കയറ്റി കൊണ്ടുപോവുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തൊട്ടടുത്തുള്ള സിസിടിവിയിൽ ഇവർ ചെയ്യുന്നതെല്ലാം പതിഞ്ഞിട്ടുണ്ടെന്നും പരാതിയിലുണ്ട്. വളർത്തു പൂച്ചയെ തിരിച്ചുകിട്ടുന്നതിനുള്ള നടപടി ഉടൻ ഉണ്ടാകണമെന്ന് പരാതിയിൽ പറയുന്നു.
പൂച്ചയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആവശ്യം
01:17 AM Feb 04, 2023 | Deepika.com