സേലം: സെന്റ് മേരിസ് ഇടവകയുടെ മദ്ധ്യസ്ഥയായ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ ആറിന് കുർബാനയും വൈകുന്നേരം 4. 45 ന് കരുണ കൊന്ത തുടർന്ന് ഫാ.ബെൻജോ ചിറ്റാട്ടുകരക്കാരൻ എസ്ഡിവി കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേന , ലദീഞ്ഞും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 7.30ന് ദിവ്യബലിയും 9.15ന് കരുണ കൊന്തയും 9. 30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, തിരുനാൾ സന്ദേശം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ തിരുകർമങ്ങൾക്ക് ഫാ.ആന്റണി കൂട്ടുങ്ങൽ, ഫാ. ജോണ്സണ് വലിയപാടത്ത്, ഫാ. ജിമ്മി ആഞ്ഞിലിത്തോപ്പിൽ സിഎസ്ടി എന്നിവർ കാർമികരാകും.
ആറിന് രാവിലെ 6.05ന് ഇടവകയിലെ മരിച്ചവരുടെ ഓർമയാചരണവും അവർക്കു വേണ്ടി കുർബാനയും ദേവാലയത്തിൽ നടക്കും. തിരുനാൾ ആഘോഷത്തിന് ഇടവക വികാരി ഫാ. ഡെറിൻ ഡേവിസ് പള്ളിക്കുന്നത്ത്, അസി. വികാരി ഫാദർ സിന്റോ ചാലിൽ എംസി, കണ്വീനരായ സുനിൽ സേവ്യർ കാരേക്കാട്ട്, കൈക്കാരന്മാരായ മാണിക്കുഞ്ഞ് അള്ളുങ്കൽ, സി.വി. ജോണ്സണ് നേതൃത്വം നൽകും.
സേലം സെന്റ് മേരീസ് ദേവാലയ തിരുനാൾ ഇന്നും നാളെയും
01:16 AM Feb 04, 2023 | Deepika.com