പാലക്കാട്: കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ മൂന്നാം ദിനം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ സി.ബാലൻ ഉദ്ഘാടനം ചെയ്തു.
പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക 4ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംഘടന സമരം നടത്തുന്നത്.
മണ്ണാർക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് സബ് ട്രഷറിക്ക് മുൻപിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം നാളെ സമാപിക്കും. മൂന്നാം ദിനം ഡി സി സി സെക്രട്ടറി പി. ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അച്ചൻ മാത്യു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ഇ. സുകുമാരൻ, സി. ജെ. രമേഷ്, ഉമ്മർ മനിച്ചിതൊടി പ്രസംഗിച്ചു.
ചിറ്റൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷ ൻ ചിറ്റൂർ സബ് ട്രഷറിക്കു മുന്നിൽ ആരംഭിച്ച പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ മുന്നാംദിന പരിപാടി സംസ്ഥാനക്കമ്മിറ്റി അംഗം എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെരുമാട്ടി മണ്ഡലം പ്രസിഡന്റ് എ.സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. വേലായുധൻ, ആർ.പി.സുരേഷ്, സാംസ്ക്കാരിക വേദി ജില്ലാ ചെയർമാൻ എ.സത്യൻ എന്നിവർ പ്രസംഗിച്ചു.
സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സത്യഗ്രഹം മൂന്നാംനാൾ പിന്നിട്ടു
01:16 AM Feb 04, 2023 | Deepika.com