ശ്രീകണ്ഠപുരം: മൈക്കിൾഗിരി സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രധാന തിരുനാൾ ഇന്നും നാളെയും നടക്കും.
ഇന്നു രാവിലെ 7.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മടമ്പം ഫൊറോന വികാരി ഫാ. ഫിലിപ് രാമച്ചനാട്ട് നേതൃത്വം നൽകും. വൈകുന്നേരം 6.45 ന് പാടി കുരിശുപള്ളിയിൽ ലദീഞ്ഞ്. തുടർന്ന് മെഴുകുതിരി പ്രദക്ഷിണം. ഫാ. അനീഷ് തീയത്തേട്ട് വചന സന്ദേശം നൽകും. ഫാ. ജോർജ് കപ്പുകാലയിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നടത്തും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന തിരുനാൾ റാസയ്ക്ക് ഫാ. ഷാലോ ചെറുതോട്ടിൽ നേതൃത്വം നൽകും. ഫാ. ബിജു തറയിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. സുനിൽ പാറയ്ക്കൽ . വൈകുന്നേരം ഏഴിന് റെജി ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ.
മൈക്കിൾഗിരി ദേവാലയത്തിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
12:37 AM Feb 04, 2023 | Deepika.com