കണ്ണൂർ: കേരള ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ തൊഴിലാളികളുടെ സേവന വേദന ക്ഷേമ വ്യവസ്ഥകളിൽ ഗുണപരമായ മാറ്റം വരുത്തുന്ന ഒരു പരാമർശവും ഇല്ലാതെ തൊഴിലാളികളെ പാടെ വിസ്മരിച്ചിരിക്കുന്ന ഈ നടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് 10 ലക്ഷം കോടിയുടെ ആഭ്യന്തര ഉത്പാദനം സംഭാവന ചെയ്യുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് സംഘടിത മേഖലകളിലെ 1.7 കോടി തൊഴിലാളികൾ ആണെന്ന യാഥാർഥ്യം ധനമന്ത്രി പാടെ വിസ്മരിച്ചു. തൊഴിലാളി വർഗത്തിന്റെപേരിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിൽ നിന്നും ഒരിക്കലും തൊഴിലാളികൾ ഇത് പ്രതീക്ഷിച്ചതല്ല. തൊഴിലാളികളെ ആകെ ഈ ബജറ്റിലൂടെ കേരള സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി.
തൊഴിലാളികളെ വിസ്മരിച്ചു: ഐഎൻടിയുസി
12:37 AM Feb 04, 2023 | Deepika.com