കണ്ണൂർ: റബർ സബ്സിഡിക്കായി 600 കോടി രൂപ വകയിരുത്തിയ സംസ്ഥാന ബജറ്റ് കർഷകർക്ക് ആശ്വാസമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ്. കണ്ണൂരിൽ ചേർന്ന പാർട്ടി ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ കർഷകരെ അവഗണിക്കുമ്പോൾ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാൽ, ജോസ് മാത്യു, ബിജു പുളിക്കൻ, സണ്ണി പായിക്കാടൻ, ബാബു അണിയറ, ജെയ്സൺ ചെമ്പേരി, ജോസ് തെക്കേടത്ത്, ജിജിമോൻ എന്നിവർ പ്രസംഗിച്ചു.
റബർ കർഷകർക്ക് ആശ്വാസം: ജനാധിപത്യ കേരള കോൺഗ്രസ്
12:37 AM Feb 04, 2023 | Deepika.com