പയ്യാവൂർ: മടന്പം, പൈസക്കരി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ ഗ്രൗണ്ടിൽ അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ നടത്തുന്നു.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവും കൺവൻഷന് നേതൃത്വം നൽകും. കൺവൻഷൻ ദിവസങ്ങളിൽ കോട്ടയം അതിരൂപത ആർച്ച്ബിഷപ്മാർ മാത്യു മൂലക്കാട്ട്, തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം തുടങ്ങിയവർ ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകും.
മടന്പം, പൈസക്കരി ഫൊറോനകളിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. കൺവൻഷനുശേഷം വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. ഫൊറോന വികാരിമാരായ ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. നോബിൾ ഓണംകുളം, കൺവീനർമാരായ ജോഷി കടുതോടിൽ, സിറിയക്ക് ഏബ്രഹാം എന്നിവർ കൺവൻഷന്റെ വിജയത്തിന് നേതൃത്വം നൽകുന്നു.
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ ഗ്രൗണ്ടിൽ
12:37 AM Feb 04, 2023 | Deepika.com