നവീകരിച്ച ചെമ്പേരി വിമല ആശുപത്രി ഉദ്ഘാടനം ഇന്ന്
12:37 AM Feb 04, 2023 | Deepika.com
പയ്യാവൂർ: സെന്റ് ജോസഫ്സ് ആശുപത്രിയുടെ സഹകരണത്തോടെ ചെമ്പേരി ഇടവകാ സമൂഹത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച ചെമ്പേരി വിമല ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. ചെമ്പേരി ഫൊറോന വികാരി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിക്കും. പീഡിയാട്രിക്, ഇഎൻടി, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ഇനി മുതൽ ആശുപത്രിയിൽ ലഭ്യമാകും. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ആർഎംഒ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫുള്ളി ഓട്ടോമേറ്റഡ് കംപ്യൂട്ടറൈസ്ഡ് മെഡിക്കൽ ലാബ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ ഗൈനക്കോളജി, ഓർത്തോ വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ഓർത്തോ ക്യാമ്പിൽ ബോൺമാരോ ടെസ്റ്റ് സൗജന്യമായി ചെയ്തു കൊടുക്കും.