കണ്ണൂർ: ബജറ്റിൽ കണ്ണൂരിന് കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളെ വൻകിട പദ്ധതികളിൽനിന്നും ഒഴിവാക്കിയതായും ആരോപണമുണ്ട്. എന്നാൽ, ഇടതുപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അഴീക്കൽ തുറമുഖം
കേരളത്തിന്റെ വടക്കുഭാഗത്ത് തുറമുഖ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ അഴീക്കലിൽ ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ പോർട്ട് വികസിപ്പിക്കുന്നു. മൂന്നുഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ്-ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസിന്റെ വികസന പദ്ധതിയുടെ ആകെ ചെലവ് 3698 കോടിയാണ്. ആദ്യഘട്ടമായി 9.74 കോടി വകയിരുത്തി. കൂടാതെ, അഴീക്കൽ തുറമുഖത്തിന്റെ ഷിപ്പിംഗ് അടിസ്ഥാന സൗകര്യ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗം
ഫിഷറീസ് സര്‍വകലാശാലയുടെ പുതിയ കാന്പസ് പയ്യന്നൂരില്‍ ആരംഭിക്കുന്നതിനായി രണ്ടുകോടി.
കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ്, കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിംഗ് കേന്ദ്രം, പ്രോട്യേമിക്സ് ആൻഡ് ജീനോമിക്സ് റിസർച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം.
തലശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ അക്കാദമിക് കോംപ്ലക്സ് നിർമിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബജറ്റിൽ 10 കോടി അനുവദിച്ചു.
പിണറായി കേന്ദ്രമായി സ്ഥാപിക്കുന്ന എഡ്യുക്കേഷൻ ഹബിൽ പോളിടെക്നിക് കോളജ് സ്ഥാപിക്കും.
സ്പോർട്സ് ഡിവിഷൻ സ്കൂളിന്റെ വികസനത്തിന് 10 കോടി.
കണ്ണൂരിൽ കരിയർ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കും.
കണ്ണൂരിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ.
പഴശി നവീകരണം
പഴശി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ, ശാഖാ കനാൽ, വിതരണ ശൃംഖല എന്നിവയുടെ നവീകരണത്തിനായി 10 കോടി.
ആരോഗ്യം
തലശേരി ജനറൽ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് 10 കോടി.
കണ്ണൂർ ആയുർവേദ മെഡിക്കൽ കോളജിന് തുക വകയിരുത്തി.
മലബാർ കാൻസർ സെന്ററിലെ വികസന പ്രവർത്തനങ്ങൾക്കായി 28 കോടി രൂപ.”
നാടുകാണിയിൽ പ്രിന്റിംഗ് യൂണിറ്റ്
നാടുകാണി കിൻഫ്ര ടെക്സ്റ്റൈൽ സെന്ററിൽ പരിസ്ഥിതി സൗഹൃദ ഡൈയിംഗ് ആൻഡ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി എട്ടു കോടി രൂപ.
സൂക്ഷ്മ നീർത്തട പദ്ധതി
തളിപ്പറന്പ് നിയോജക മണ്ഡലത്തിലെ ഒൻപത് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്കായി എട്ടുകോടി രൂപ അനുവദിച്ചു.
വൻകിട പദ്ധതികളിൽ തഴയപ്പെട്ട് മലയോരം
12:37 AM Feb 04, 2023 | Deepika.com