പെരിയ: കേന്ദ്രസര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി വിഭാഗം ഗവേഷക വിദ്യാര്‍ഥിനി കെ.എസ്.അശ്വതിക്ക് അന്താരാഷ്ട്ര ഗവേഷണ ഫെലോഷിപ്പ്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് റിസര്‍ച്ച് ബോര് (സെര്‍ബ്)ഡും അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയും സംയുക്തമായി നല്കുന്ന ഓവര്‍സീസ് വിസിറ്റിംഗ് ഡോക്ടറല്‍ ഫെലോഷിപ്പിനാണ് അശ്വതി അര്‍ഹയായത്.
സര്‍വകലാശാലയില്‍ കോവിഡ് പരിശോധന നടത്തുന്ന മോളിക്യുലാര്‍ ബയോളജി ലാബില്‍ പ്രഫ.രാജേന്ദ്ര പിലാങ്കട്ടയുടെ കീഴിലാണ് അശ്വതിയുടെ ഗവേഷണം. ഒരു വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.
ഡെങ്കി വൈറസിനെതിരായ പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട് പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ പ്രഫ.ഡഗ്ലസ് ലകോണ്ട്സിന്റെ കീഴില്‍ ഇക്കാല യളവില്‍ ഗവേഷണം തുടരും. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിനിയാണ് അശ്വതി.
കേന്ദ്രസര്‍വകലാശാല ഗവേഷകവിദ്യാര്‍ഥിനിക്ക് ഓവര്‍സീസ് ഡോക്ടറല്‍ ഫെലോഷിപ്പ്
12:34 AM Feb 04, 2023 | Deepika.com