ആദൂര്‍: കാറില്‍ കടത്തുകയായിരുന്ന 640 മില്ലീഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. നീര്ച്ചാല് ബിര്‍മിനടുക്ക സ്വദേശിയും കര്‍ണൂര്‍ അടുക്കത്ത് താമസക്കാരനുമായ മൂസ (41), ആദൂര്‍ സിഎ നഗറിലെ മുഹമ്മദ്(40) എന്നിവരെയാണ് ആദൂര്‍ എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പത്തോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ കൊട്ടിയാടിയില് എസ്ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെ വന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മൂസയെ അഞ്ചുമാസം മുമ്പ് കഞ്ചാവുമായി ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എഎസ്ഐ മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അശോകന്,
സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുറ്റിക്കോല്‍, അനീഷ് വര്‍ഗീസ്, മുരളി, പോലീസ് ഡ്രൈവര്‍ ഹരീഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റില്‍
12:34 AM Feb 04, 2023 | Deepika.com