കാസര്‍ഗോഡ്: എന്മകജെ ഏല്‍ക്കാനയില്‍ കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(32)നെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവ് തിരുവനന്തപുരത്ത് അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യന്‍ (40) ആണ് അറസ്റ്റിലായത്.
ആന്റോ തിരുവനന്തപുരം തമ്പാനൂരില്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ഇന്നലെ അങ്ങോട്ടുപോയിരുന്നു.
ഇയാള്‍ മുംബൈക്ക് കടക്കാനൊരുങ്ങവെ തമ്പാനൂരിലെ ഒരു ലോഡ്ജില്‍നിന്ന് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രിയോടെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ഹാജരാക്കി. കോഴിക്കോടും എറണാകുളത്തും ഇയാള്‍ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ കെ.പ്രേംസദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. നീതുവിനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചശേഷം കഴുത്തില്‍ കയര്‍ കുരുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഏല്ക്കാനയിലെ വീട്ടില്‍ നീതുവിന്റെ അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
നാലുവര്‍ഷം മുമ്പാണ് ആന്റോയും നീതുവും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്. 42 ദിവസം മുമ്പാണ് ഇവിടെ റബര്‍ ടാപ്പിംഗിനെത്തിയത്.
യുവതിയുടെ കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍
12:34 AM Feb 04, 2023 | Deepika.com