ആലുവ: കേന്ദ്ര, സംസ്ഥാന ബജറ്റുകൾ ജനവിരുദ്ധമെന്ന് കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധ ജാഥ നടക്കുന്നതിനിടെ ആലുവയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവത്തകർ കരിങ്കൊടി വീശി. ഇന്നലെ വൈകിട്ട് 6.45ഓടെ ആലുവ ബൈപാസിന് സമീപമായിരുന്നു സംഭവം.
പമ്പ് കവലയിൽ നിന്നാരംഭിച്ച യൂത്ത് കോൺഗ്രസ് പ്രതിഷേധ ജാഥ ബൈപാസിലേക്ക് എത്തിക്കൊണ്ടിരിക്കെ ഇതേ റോഡിലൂടെ മുഖ്യമന്ത്രി ആലുവ പാലസിലേക്ക് വരികയായിരുന്നു. അഞ്ച് പ്രവർത്തകരെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവയിൽ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
12:12 AM Feb 04, 2023 | Deepika.com