കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജകമണ്ഡലത്തിന് ഇക്കുറിയും കടലാസ് പദ്ധതികളാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. കഴിഞ്ഞ ബജറ്റിൽ 220 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 3.78 കോടിയുടെ റോഡ് അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. ഇക്കുറി 272 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇക്കുറി അംഗീകരിച്ച പദ്ധതികളെല്ലാം തന്നെ കഴിഞ്ഞ ബജറ്റിലും അംഗീകാരം നേടിയതായി എംഎൽഎ അറിയിച്ചിരുന്നു. ഇതിൽ മുടക്കം കൂടാതെ ആറു ബജറ്റുകളിൾ ഇടംപിടിച്ച പദ്ധതി എന്ന റിക്കാർഡ് ബ്ലാവന പാലത്തിനുണ്ട്. കോതമംഗലം നഗരസഭ ടൗണ്‍ ഹാളിന് 60 കോടി നീക്കിവെച്ചതായി പറയുന്നുണ്ടെങ്കിലും ടോക്കണ്‍ അഡ്വാൻസ് മാത്രമാണ് ബജറ്റിൽ വക കൊളളിച്ചിട്ടുള്ളത്. ഫലത്തിൽ അഞ്ചു കോടിയുടെ റോഡ് അറ്റകുറ്റപ്പണിയല്ലാതെ മറ്റൊന്നും ഈ ബജറ്റിൽ ഇല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാണിച്ചു.
കടലാസ് പദ്ധതികളെന്ന് ആക്ഷേപം
12:09 AM Feb 04, 2023 | Deepika.com