കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് 272 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎൽഎ അറിയിച്ചു.
നെടുന്പാശേരി-കൊടൈക്കനാൽ റോഡിന് അഞ്ച് കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (പള്ളിപ്പടി-എൻഎച്ച്) 85 മുതൽ മലയിൽപീടിക വരെ കോഴിപ്പിള്ളി- വാരപ്പെട്ടി റോഡ് അഞ്ച് കോടി, ഊന്നുകൽ-തേങ്കോട് റോഡ് മൂന്ന് കോടി, കോതമംഗലം-പെരുന്പൻകുത്ത് റോഡ് (കുട്ടന്പുഴ മുതൽ പൂയംകുട്ടി വരെ) 12 കോടി, കോതമംഗലം നഗരസഭ ടൗണ്‍ ഹാൾ 60 കോടി, ഇഞ്ചത്തൊട്ടി പാലം 20 കോടി, പുതുപ്പാടി-ഇരുമലപ്പടി റോഡ് 10 കോടി, ഇലവുംപറന്പ്-നാടുകാണി റോഡ് ആലുംമാവ്-കുരൂർ റോഡ് 15 കോടി, സൊസൈറ്റിപടി-കനാൽ പാലം മേതലപ്പടി- പാഴൂർമോളം -കോട്ടച്ചിറ റോഡ് നാല് കോടി, എസ്എൻഡിപി കവല-കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം-അറക്കക്കുടി കവല-പെരുമണ്ണൂർ-കൊണ്ടിമറ്റം റോഡ് 16 കോടി, വായനശാലപടി-വലിയപാറ- കാട്ടാട്ടുകുളം-നെല്ലിമറ്റം റോഡ് പ്രഫ. എം.പി. വർഗീസ് റോഡ് (അപ്രോച്ച് റോഡ് എംഎ കോളജ്) 15 കോടി, നേര്യമംഗലം- ഇഞ്ചത്തൊട്ടി റോഡ് 10 കോടി, വടാശേരി-തോളേലി-ഉപ്പുകണ്ടം-ചേലക്കാപ്പള്ളി റോഡ് അഞ്ച് കോടി, മലയോര ഹൈവേ 35 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (പല്ലാരിമംഗലം-കുടമുണ്ട) നാലു കോടി, ബ്ലാവന പാലം-മണികണ്ഠൻചാൽ പാലം 24 കോടി, ബംഗ്ലാ കടവ് പാലം 18 കോടി, ചെറുവട്ടൂർ-അടിവാട്ട് പാലം നാലു കോടി, പുലിമല പാലം രണ്ടു കോടി, ഊന്നുകൽ-വെങ്ങല്ലൂർ റോഡ് (ഊന്നുകൽ-ചാത്തമറ്റം) അഞ്ച് കോടി എന്നീ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് എംഎൽഎ അറിയിച്ചു.
കോതമംഗലത്ത് 272 കോടിയുടെ പദ്ധതികളെന്ന് ആന്റണി ജോണ്‍ എംഎൽഎ
12:09 AM Feb 04, 2023 | Deepika.com