മൂവാറ്റുപുഴ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ 2022ൽ നടത്തിയ കോസ്റ്റ് അക്കൗണ്ടൻസി ഫൗണ്ടേഷന് 90 ശതമാനം വിജയവും, ഇന്റർമീഡിയറ്റ് പരീക്ഷകളിൽ 40 ശതമാനം വിജയവും മൂവാറ്റുപുഴ നിർമല കോളജിലെ സാറ്റലൈറ്റ് സെന്ററിലെ വിദ്യാർഥികൾ കരസ്ഥമാക്കി. 2007 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് മാനേഴ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്ററിന്റെ അംഗീകൃത കോച്ചിംഗ് സെന്ററാണ് മൂവാറ്റുപുഴ നിർമല കോളജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ്.
60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് ഫൗണ്ടേഷനും ഫൗണ്ടേഷൻ അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയാക്കിവർക്ക് ഇന്റെർമീഡിയറ്റിലും പ്രവേശനം തേടാവുന്നതാണ്. 2023-24 വർഷത്തെ ഫൗണ്ടേഷൻ/ഇന്റെർമീഡിയറ്റ് ക്ലാസുകൾ അവധി ദിനങ്ങളിലായിരിക്കും നടത്തുക. താത്പര്യമുള്ളവർ 9495216382 എന്ന ഫോണ് നന്പറിൽ എട്ടിന് മുൻപായി ബന്ധപ്പെടണം.
നിർമല കോളജിന് തിളക്കമാർന്ന നേട്ടം
12:09 AM Feb 04, 2023 | Deepika.com