നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയ്ക്കു തീപിടിച്ചു
12:09 AM Feb 04, 2023 | Deepika.com
മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. പേഴയ്ക്കാപ്പിള്ളിയിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ തടിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയ്ക്കാണ് പുലർച്ചെ തീ പിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ അഗ്നിശമന രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥരായ പി.ബി. യാക്കൂബ്, സിദ്ദിഖ് ഇസ്മയിൽ, ആർ. അനീഷ്, ഷഹനാസ്, നിബിൽ ബോസ്, നിഷാദ് എന്നിവർ ചേർന്നാണ് തീയണച്ചത്.