ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കം

12:01 AM Feb 04, 2023 | Deepika.com
ക​ല്ലോ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ ​സ്കൂ​ളി​ന്‍റെ 47 -ാം വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​റ ഷി​ഹാ​ബ് വി​ര​മി​ച്ച​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സ്കൂ​ളി​നെ പ്ര​തി​നി​ധാ​നം ചെ​യ്തു സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന മു​ൻ പ്ര​ധാ​ന അ​ധ്യാ​പി​ക അ​ന്ന​മ്മ എം. ​ആ​ന്‍റ​ണി, കെ.​വി. സാ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ലി​റ്റി​ൽ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മ്യ ബാ​ബു പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു എം. ​രാ​ജ​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബ്രി​ജേ​ഷ് ബാ​ബു, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ജെ. ജാ​ക്വി​ലി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ന​ജീ​ബ് മ​ണ്ണാ​ർ, സ്കൂ​ൾ ലീ​ഡ​ർ മു​ഹ​മ്മ​ദ് റി​ഷാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലോ​ടി​യി​ൽ പ്ര​ത്യേ​ക റാ​ലി​യും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.