വടുവൻചാൽ: തോട്ടം തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണമെന്ന് ഐഎൻടിയുസി മൂപ്പൈനാട് മണ്ഡലം കണ്വൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ സേവന വേതന കരാർ പുതുക്കുന്നതിൽ സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നു അദ്ദേഹം ആരോപിച്ചു.
പി.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ഒ. ഭാസ്കരൻ, ആർ. ഉണ്ണികൃഷ്ണൻ, എം. ജോസ്, ജോസ് കണ്ടത്തിൽ, എം. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബാവ, ഉണിക്കാട് ബാലൻ, മനോജ് കടച്ചിക്കുന്ന്, ജിനേഷ് വർഗീസ്, ആർ. യമുന, പി. ഹരിഹരൻ, വിജി വടക്കൂട്ടിൽ, കാളിദാസൻ കാരാട്ട്, ഐസക് കോളേരി, പ്രവീണ്‍ വർഗീസ്, കൃഷ്ണൻകുട്ടി, ബിനു വട്ടത്തുവയൽ, ഉമ, പ്രബിത ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
തോട്ടം തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണം: ഐഎൻടിയുസി
12:01 AM Feb 04, 2023 | Deepika.com